മടിയില്‍ കനമുള്ളവനെ വഴിയില്‍ പേടിക്കേണ്ടതുള്ളു; സ്പ്രിങ്ക്‌ളര്‍ വിവാദത്തോട് പ്രതികരിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സ്പ്രിംഗ്ലര്‍ വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൈക്കോടതി നടപടി സ്വാഭാവിക നടപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നും കേസ് വരുമ്പോള്‍ കോടതി കാര്യങ്ങള്‍ അന്വേഷിക്കുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോടതി ചോദിച്ച ചോദ്യങ്ങള്‍ വിവര ശേഖരണത്തിന്റെ ഭാഗമാണ്. വസ്തുത മനസിലാക്കാനാണ്. അത് സാധാരണ നിലയില്‍ ഏത് കോടതിയും ചെയ്യുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മകളുടെ കമ്പനിയെ കുറിച്ച് ഉയര്‍ന്ന ആക്ഷേപങ്ങള്‍ക്ക് നേരത്തെ മറുപടി പറഞ്ഞതാണ്. ഇക്കാര്യത്തില്‍ ഒരു ആശങ്കയും ഇല്ല. അത് തന്നെയാണ് ജീവിതത്തില്‍ ഇതേവരെ സ്വീകരിച്ചത്. അത് തന്നെയാണ് ഇനിയും തുടരുക. മറിച്ച് ഉള്ള ആക്ഷേപങ്ങള്‍ ഉന്നയിക്കുന്നവര്‍ തെളിവ് കൂടി കൊണ്ടു വരട്ടെയെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിദിന കൊവിഡ് അവലോകന യോഗത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

Content Highlight: Kerala CM Pinarayi Vijayan reacts to Springler scam