സാലറി ചലഞ്ച് ഉണ്ടാകില്ല, ആറ് ദിവസത്തെ ശമ്പളം അഞ്ച് മാസം പിടിക്കല്‍ പരിഗണനയില്‍

തിരുവനന്തപുരം: സംസ്ഥാനത്ത് സാലറി ചാലഞ്ച് ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍. ഒരു വിഭാഗം ജീവനക്കാര്‍ മാത്രമാണ് സാലറി ചലഞ്ചിനെ പിന്തുണയ്ക്കുന്നതെന്നും മറ്റൊരു വിഭാഗം ചലഞ്ചില്‍ നിന്ന് വിട്ട് നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ചാലഞ്ച് ഒഴിവാക്കാന്‍ തീരുമാനമായത്. സാലറി ചലഞ്ചിനെതിരെ നേരത്തെ എതിര്‍പ്പുകളുമായി ഐഎംഎ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകരുടെ സംഘടനകളും പ്രതിപക്ഷവും രംഗത്ത് വന്നിരുന്നു.

ഒരു മാസത്തില്‍ ജീവനക്കാരുടെ ആറ് ദിവസത്തെ ശമ്പളം പിടിച്ചുവയ്ക്കാനാണ് തീരുമാനം. അഞ്ച് മാസത്തേക്കാണ് നടപടി. പിന്നീട് സര്‍ക്കാര്‍ സാമ്പത്തികസ്ഥിതി മെച്ചമാകുമ്പോള്‍ ജീവനകാര്‍ക്ക് പണം തിരിച്ച് നല്‍കാനാണ് തോമസ് ഐസക്ക് മന്ത്രിസഭ യോഗത്തില്‍ വച്ച നിര്‍ദ്ദേശം. ഇത് ജീവനകാര്‍ക്ക് വലിയ പ്രയാസം സൃഷ്ടിക്കില്ലയെന്നാണ് മന്ത്രിസഭ യോഗം വിലയിരുത്തിയത്.

ഡിഎ കുടിശിക മരവിപ്പിക്കലോ അഞ്ച് ദിവസത്തെ ശമ്പളം പിടിക്കലോ പരിഗണനയിലുണ്ട്. ഇത് സംബന്ധിച്ച അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷമുണ്ടാകും. വിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും യോഗത്തില്‍ പങ്കെടുക്കും. യോഗത്തില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കണ്ടറി പരീക്ഷകളും ചര്‍ച്ച ചെയ്യും.

Content Highlight: Kerala Government quits Salary Challenge