പുതുക്കിയ ലോക്ക് ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍; പുസ്തക വിപണന ശാലകള്‍ക്ക് അനുമതി

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക് ഡൗണില്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. വിദ്യാഭ്യാസ,പുസ്തക വിപണ സ്ഥാപനങ്ങള്‍ തുറക്കാം. ഇലക്ട്രിക് ഫാനുകള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഇളവ് നല്‍കും. നഗരങ്ങളിലെ ഭക്ഷ്യ സംസ്‌കരണ ശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി.

അതേസമയം, കേരളത്തില്‍ ലോക്ക് ഡൗണ്‍ ഇളവ് നല്‍കിയത് പിന്‍വലിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാന്‍ പാടില്ല, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാതെ പാര്‍സല്‍ സര്‍വീസ് മാത്രം നടത്തുക, കാറിന്റെ പിന്‍ സീറ്റില്‍ ഇരുന്നു യാത്ര ചെയുന്നത് ഒഴിവാക്കുക എന്നിങ്ങനെയായിരുന്നു കേന്ദ്രം മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍.

തുടര്‍ന്ന് ലോക്ക് ഡൗണ്‍ ഇളവുകളില്‍ മാറ്റം വരുത്തി സംസ്ഥാന സര്‍ക്കാര്‍ പുതിയ ഉത്തരവ് പുറത്തിറക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിന്റെ പുതിയ നടപടി.

Content Highlight: Union Government released new concessions during Lock Down