രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,409 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 21,393 ആയി. ഏറ്റവും കൂടുതൽ കേസുകൾ മഹാരാഷ്ട്രയിൽ നിന്നാണ്. അതേസമയം ഇന്ന് രാവിലെ 9 വരെ 5,00,542 കോവിഡ് 19 സാംപിളുകൾ പരിശോധിച്ചതായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് അറിയിച്ചു. 4,85,172 പേരിൽ നിന്നാണ് പരിശോധന നടത്തിയത്. ഇതിൽ 21,797 സാംപിളുകൾ പോസിറ്റീവായി.
രാജ്യത്ത് ഇതുവരെ 681 കോവിഡ് മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ 4,258 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇന്നുവരെയുള്ള കണക്കുപ്രകാരം 12 ജില്ലകളില്‍ കഴിഞ്ഞ 28 ദിവസമായി പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൂടാതെ, സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പെടെ 23 ഇടങ്ങളിലെ 78 ജില്ലകളില്‍ 14 ദിവസത്തിനിടെ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. രോഗവ്യാപനത്തെ പിടിച്ചുനിര്‍ത്താനും കുറയ്ക്കാനും സാധിച്ചുവെന്ന് പരിസ്ഥിതി വകുപ്പ് സെക്രട്ടറി സി.കെ.മിശ്ര പറഞ്ഞു.
content highlights: 1,409 new cases in India; recovery rate 19.89%, says govt