സംസ്ഥാനത്ത് കൊവിഡ് സാമൂഹ്യ വ്യാപനം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ സാമൂഹ്യവ്യാപന ഭീഷണി ഒഴിഞ്ഞു എന്ന് പറയാറായിട്ടില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കൊറോണ അവലോകന യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് 19ൻ്റെ മൂന്നാം ഘട്ടത്തില്‍ ഉണ്ടാകേണ്ട രോഗവ്യാപനം സംസ്ഥാനത്ത് ഉണ്ടായിട്ടില്ല എന്നതാണ് നിലവിലുള്ള കണക്കുകള്‍ വെച്ച് മനസിലാക്കാവുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
തൊഴിലുറപ്പ് പദ്ധതിയുടെ പ്രവര്‍ത്തനം ഉടൻ പുനഃരാരംഭിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അഞ്ചു പേരടങ്ങുന്ന ടീമായി പ്രവര്‍ത്തിക്കണം. എല്ലാവരും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ജോലിക്കിറങ്ങുന്നത് എന്ന് ഉറപ്പാക്കണം. അറുപത് വയസിന് മുകളില്‍ പ്രായമുള്ളവര്‍ പണിക്കിറങ്ങുന്നതില്‍ നിന്നും മാറി നില്‍ക്കണം. അറുപത് വയസിനു മുകളിലുള്ളവരാണ് കോവിഡ് 19 വൈറസ് ബാധയ്ക്ക് വേഗത്തില്‍ ഇരയാകുന്നത് എന്ന പശ്ചാത്തലത്തിലാണിത്. തൊഴിലിനിറങ്ങുന്നവര്‍ക്ക് മാസ്‌കുകള്‍ ആവശ്യത്തിന് ലഭ്യമാകുന്നുണ്ട് എന്ന് ഉറപ്പുവരുത്തുമെന്നും ഇവ കൃത്യമായി വിതരണം ചെയ്യാനുള്ള സംവിധാനം ഉണ്ടാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
content highlights: CM Pinarayi Vijayan press meet