സംസ്ഥാനത്ത് ഇന്ന് 10 പേർക്ക് കൊവിഡ്; 8 പേർക്ക് രോഗ മുക്തി

CM Pinarayi Vijayan Press meet 

കേരളത്തിൽ ഇന്ന് 10 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇടുക്കിയിൽ നാലു പേർക്കും കോട്ടയത്തും കോഴിക്കോടും രണ്ട് പേർക്ക് വീതവും കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഓരോരുത്തർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരിൽ നാല് പേർ അയൽ സംസ്ഥാനങ്ങളിൽ നിന്ന് വന്നവരാണ്. 2 പേർ വിദേശത്തു നിന്നെത്തി. സമ്പർക്കം വഴി നാലു പേർക്കും രോഗം ബാധിച്ചു. 

അതേസമയം ഇന്ന് 8 പേർക്ക് രോഗം ഭേദമായി. കാസര്‍കോട് 6, മലപ്പുറം, കണ്ണൂർ 1 വീതം കേസുകൾ നെഗറ്റീവ് ആയി. 447 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 129 പേര്‍ ഇപ്പോൾ ചികിത്സയിലുണ്ട്. 23,876 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതിൽ 23.439 പേർ വീടുകളിലും 437 പേർ ആശുപത്രികളിലുമാണ്. ഇന്ന് 148 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇതുവരെ 21334 സാംപിളുകൾ പരിശോധിച്ചു. 20326 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പിച്ചു. കണ്ണൂരിൽ നിരീക്ഷണത്തിൽ 2592 പേർ ഉണ്ട്. കാസർകോട് 3126 പേര്‍ നിരീക്ഷണത്തിലുണ്ട്. പോസിറ്റീവ് കേസുകളില്ലാതിരുന്നതിനാൽ ഗ്രീൻ സോണിൽ പെടുത്തിയ കോട്ടയം, ഇടുക്കി ജില്ലകളെ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തതിനാൽ ഓറഞ്ച് സോണിലേക്കു മാറ്റി. 

content highlights: CM Pinarayi Vijayan Press meet