തിരുവനന്തപുരം: സംസ്ഥാനത്ത് 3 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. മൂന്ന് പേരും കാസര്‍ഗോഡ് ജില്ലക്കാരാണ്. ഇവര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇന്ന് 15 പേര് രോഗമുക്തരായതായും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാനത്ത് ഇതുവരെ 450 പേര്‍ക്കാണ് കൊറോണ വൈറസ് സ്ഥിരീകരിച്ചത്. 333 പേര്‍ക്ക് രോഗം പൂര്‍ണ്ണമായും ഭേദമായി. നിലവില്‍ 116 പേരാണ് ചികിത്സയിലുള്ളത്. ഏറ്റവും കൂടുതല്‍ പേര് ചികിത്സയിലുള്ളത് കണ്ണൂരിലാണ്.
Content Highlight: Covid 19 confirmed on 3 from Kasargod