ലോകത്ത് കൊവിഡ് ബാധിതർ 27 ലക്ഷം കടന്നു: യുഎസിൽ മരണം അരലക്ഷത്തിലേക്ക് 

Global Covid 19 cases rises to 27 lakh

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 27 ലക്ഷം കടന്നു. 27,16,806 പേർക്കാണ് ലോകത്താകമാനം കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. പുതുതായി 85000 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1,90,549 പേര്‍ ഇതിനോടകം മരിച്ചു. യുഎസില്‍ വ്യാഴാഴ്ച മാത്രം 2325 പേരാണ് മരിച്ചത്. ഇതോടെ അവിടുത്തെ ആകെ മരണം 49,845 ആയി. 8,80,204 പേർക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇറ്റലിയിൽ ഇന്നലെ മാത്രം 400ൽ അധികം ആളുകളാണ് മരിച്ചത്. ഇവിടെ 25,549 പേർക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. 

2,13,024 രോഗബാധിതരുള്ള സ്പെയിനിൽ 22,157 പേർക്കാണ് ജീവഹാനി സംഭവിച്ചത്. ഫ്രാൻസിൽ ഇന്നലെ മാത്രം 516 പേർ മരിച്ചതോടെ ആകെ മരണം 21,856 ആയി. ബ്രിട്ടനിൽ 616 പേരാണ് ഇന്നലെ വിവിധ ആശുപത്രികളിൽ മരിച്ചത്. രാജ്യത്തെ ആകെ മരണസംഖ്യ 18,738 ആയി. യുകെയില്‍ 638 മരണവും റിപ്പോര്‍ട്ട് ചെയ്തു. 49,492 പേരാണ് ബ്രസീലില്‍ ആകെ രോഗബാധിതരായുള്ളത്. ഇതുവരെ 3,313 പേര്‍ മരിക്കുകയും ചെയ്തിട്ടുണ്ട്.

content highlights: Global Covid 19 cases rises to 27 lakh