ഇന്ത്യയിൽ 718 കൊവിഡ് മരണം; 23000 കടന്ന് കൊവിഡ് ബാധിതർ

India’s coronavirus cases cross 23,000-mark

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 718 ആയി. 23,077 പേർക്കാണ് ഇതുവരെ ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 1684 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 37 പേര്‍ 24 മണിക്കൂറിനിടെ മരിക്കുകയും ചെയ്തു. രാജ്യത്ത് ആകെയുള്ള 23,077 രോഗബാധിതരില്‍ 4748 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 17,610 പേര്‍ ചികിത്സയിലാണ്. 

മഹാരാഷ്ട്രയില്‍ 6430 പേര്‍ക്കാണ് രോഗബാധയുള്ളത്. 283 പേർ മഹാരാഷ്ട്രയില്‍ മാത്രം മരിച്ചു. വ്യാഴാഴ്ച 778 പേർക്കാണ് മഹാരാഷ്ട്രയിൽ കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 6430 കേസുകളില്‍ 4025 പേരും മുംബൈയിലാണുള്ളത്. മുംബൈ ധാരാവിയില്‍ കൊറോണബാധിതരുടെ എണ്ണം 214 ആയിട്ടുണ്ട്. 13 പേര്‍ ധാരാവിയില്‍ മാത്രം മരിച്ചു. 

മരണനിരക്കിലും രോഗബാധിതരുടെ എണ്ണത്തിലും ഗുജറാത്താണ് രണ്ടാമത്. 2376 പേര്‍ക്കാണ് ഗുജറാത്തില്‍ രോഗംപിടിപ്പെട്ടത്. 112 പേര്‍ മരിച്ചു. 258 പേര്‍ മാത്രമാണ് രോഗമുക്തി നേടിയത്. രോഗമുക്തി നേടുന്നവരുടെ ഏറ്റവും കുറഞ്ഞ നിരക്കും ഗുജറാത്തിലാണ്. മധ്യപ്രദേശില്‍ 80 പേര്‍ മരിച്ചു. 1699 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 2376 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 50 മരണം റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രാപ്രദേശില്‍ 27 പേരും തമിഴ്‌നാട്ടില്‍ 20 പേരും കര്‍ണാടകയില്‍ 17 പേരും പേര്‍ മരിച്ചിട്ടുണ്ട്. കർണാടകയിൽ ഇതുവരെ 445 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിൽ 1683 പേർക്കും ആന്ധ്രാപ്രദേശില്‍ 895 പേർക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.  

content highlights: India’s coronavirus cases cross 23,000-mark- 1,684 new coronavirus cases, 37 deaths in the last 24 hours

LEAVE A REPLY

Please enter your comment!
Please enter your name here