അബ്കാരി നിയമത്തില്‍ ഭേദഗതി; ആവശ്യക്കാര്‍ക്ക് നിയമപരമായ അളവില്‍ മദ്യ നല്‍കാമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ബീവറേജസ് ഗോഡൗണില്‍നിന്ന് ആവശ്യക്കാര്‍ക്കു നിയമപരമായ അളവില്‍ മദ്യം നല്‍കാമെന്ന് അബ്കാരി നിയമം ഭേദഗതി ചെയ്ത് സര്‍ക്കാര്‍. മദ്യശാലകള്‍ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ നടപടി. മാര്‍ച്ച് 30 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണു ഭേദഗതി.

ഡോക്ടറുടെ കുറിപ്പടിയില്‍ മദ്യം നല്‍കാനുള്ള തീരുമാനത്തിന്റെ ഭാഗമായിട്ടായിരുന്നു ഭേദഗതി. അതേസമയം, ഹൈക്കോടതിയുടെ സ്റ്റേ ഉള്ളതിനാല്‍ ഇപ്പോള്‍ മദ്യം വില്‍ക്കില്ലെന്ന് എക്സൈസ് അറിയിച്ചിട്ടുണ്ട്.

Content Highlight: Kerala Government amend the law of Alcohol consumption during lock down

LEAVE A REPLY

Please enter your comment!
Please enter your name here