ഒരു സീറ്റില്‍ ഒരാള്‍ എന്ന നിലയില്‍ ബസ് സര്‍വീസ് നടത്താനാവില്ലെന്ന് ബസ് ഉടമകള്‍. ഇത്തരത്തില്‍ സര്‍വീസ് നടത്തണമെങ്കില്‍ ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും ഉടമകള്‍ പറഞ്ഞു. അല്ലാത്തപക്ഷം ഒരു വർഷത്തേക്ക് ബസ് സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് സ്വകാര്യബസ് ഉടമകള്‍ വ്യക്തമാക്കി. സംസ്ഥാനത്ത് ആകെയുള്ള 12000 ത്തിലേറെ വരുന്ന ബസുകള്‍ സര്‍വീസ് നിര്‍ത്തി വെച്ചിട്ട് ഒരു മാസം കഴിഞ്ഞു. ഇനി പ്രവർത്തനക്ഷമമാക്കി സർവീസ് നടത്താൻ ഏകദേശം 20000 രൂപയെങ്കിലും ഒരു ബസിന് വേണ്ടി വരും. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൌണിന് ശേഷം ഒരു സീറ്റിൽ ഒരാളുമായി സർവ്വീസ് നടത്താമെന്ന സർക്കാരിൻ്റെ നിർദ്ദേശം.
ഒരു വര്‍ഷത്തേക്ക് സര്‍വീസ് നിര്‍ത്തിവെക്കാന്‍ സംസ്ഥാനത്ത് ഓടുന്ന 12600 ബസുകളില്‍ 12000 ബസുകളും സ്റ്റോപ്പേജിന് അപേക്ഷ നല്‍കിക്കഴിഞ്ഞു. സര്‍വീസ് നടത്താന്‍ നിര്‍ബന്ധം പിടിച്ചാല്‍ അതിൻ്റെ സാമ്പത്തിക നഷ്ടം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ബസ് ഉടമകളുടെ പേരിലുള്ള വായ്പകള്‍ക്ക് മൊറോട്ടോറിയം, ഡീസലിന് സബ്സിഡി, നികുതി അടക്കാന്‍ സാവകാശം എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉടമകള്‍ സര്‍ക്കാരിന് സമർപ്പിച്ചിട്ടുണ്ട്. കുറഞ്ഞത് രണ്ട് മാസമെങ്കിലും സര്‍വീസ് നടത്താതിരുന്നാലെ ഇന്‍ഷുറന്‍സിലും നികുതിയിലും ഇളവ് ലഭിക്കുകയുള്ളു എന്ന പ്രശ്നവും നിലനിൽക്കുന്നുണ്ട്. പ്രശ്നം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പരിഹാരം കണ്ടെത്തുമെന്ന് ഗതാഗത മന്ത്രി എ കെ ശശീന്ദ്രന് പറഞ്ഞു.
content highlights: private bus owners association request for bus charge hike