ഡല്‍ഹി ഐ.ഐ.ടി വികസിപ്പിച്ച കോവിഡ് നിര്‍ണയ കിറ്റിന് ഐ.സി.എം.ആര്‍ അംഗീകാരം

ന്യൂഡല്‍ഹി: ഡല്‍ഹി ഐ.ഐ.ടി വികസിപ്പിച്ച കോവിഡ് നിര്‍ണയ കിറ്റിന് ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്റെ (ഐ.സി.എം.ആര്‍) അംഗീകാരം. കിറ്റ് 100 ശതമാനം ഗുണകരമെന്നാണ് ഐ.സി.എം.ആര്‍ വിലയിരുത്തല്‍.

ജനുവരിയിലാണ് കോവിഡ് നിര്‍ണയ കിറ്റ് വികസിപ്പിക്കാന്‍ ഐ.ഐ.ടി ആരംഭിച്ചത്. മൂന്നു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. കുറഞ്ഞ ചെലവില്‍ കൂടുതല്‍ പേരില്‍ രോഗനിര്‍ണയം നടത്താന്‍ സാധിക്കുമെന്ന് പ്രഫസര്‍ വി. പെരുമാള്‍ വ്യക്തമാക്കി.

ഡല്‍ഹി ഐ.ഐ.ടിയുടെ കീഴിലെ കുസുമ സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സ് (കെ.എസ്.ബി.എസ്) ആണ് കിറ്റ് വികസിപ്പിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. വ്യവസായ പങ്കാളിയെ ലഭിച്ചാല്‍ കിറ്റ് ഉല്‍പാദിപ്പിച്ച് കുറഞ്ഞ വിലക്ക് വിതരണം ചെയ്യാനുള്ള തയാറെടുപ്പിലാണ് ഐ.ഐ.ടി സംഘം.

Content Highlight: ICMR acknowledged the Covid testing kit deveveloped by Delhi IIT

LEAVE A REPLY

Please enter your comment!
Please enter your name here