വിദേശത്ത് കുടുങ്ങിക്കിടക്കുന്നവരെ തിരികെയെത്തിക്കാന്‍ നീക്കം; തയാറെടുപ്പുകള്‍ അറിയിക്കാന്‍ കേന്ദ്ര നിര്‍ദ്ദേശം

ന്യൂഡല്‍ഹി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെയെത്തിക്കാന്‍ നീക്കം. പ്രവാസികളെ തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് വിദേശകാര്യ സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് കത്തയച്ചു.

ഇന്ത്യക്കാരെ മടക്കി കൊണ്ടുവരാന്‍ സംസ്ഥാനങ്ങള്‍ സ്വീകരിച്ച തയാറെടുപ്പുകള്‍ അറിയിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി. കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഉന്നതതല യോഗത്തിലും വിഷയം ചര്‍ച്ച ചെയ്യും.

വിദേശകാര്യമന്ത്രാലയം ഗള്‍ഫിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഉള്ള ഇന്ത്യക്കാരുടെ കണക്ക് എംബസികള്‍ മുഖേന ശേഖരിച്ചിട്ടുണ്ട്. ഇതുകൂടി അടിസ്ഥാനമാക്കിയാക്കിയായിക്കും കേന്ദ്ര നടപടികള്‍. കേരളം പ്രവാസികളെ സ്വീകരിക്കാന്‍ എല്ലാ തയാറെടുപ്പുകളും പൂര്‍ത്തിയാക്കിയതായി മുഖ്യമന്ത്രി നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു.

Content Highlight: India planned to bring back Indians from Gulf Countries

LEAVE A REPLY

Please enter your comment!
Please enter your name here