ഹോട്ട് സ്പോട്ട് ഒഴികെയുള്ള സ്ഥലങ്ങളില്‍ കടകള്‍ തുറക്കാം; മാസ്‌ക് നിര്‍ബന്ധം: ചീഫ് സെക്രട്ടറി

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ഇളവ് കേരളത്തിലും ബാധകമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ്. റെഡ് സോണ്‍ ജില്ലകളിലും ഹോട്ട്സ്പോട്ടുകളിലും നേരത്തെയുള്ള നിയന്ത്രണങ്ങള്‍ തുടരും. അതേ സമയം എ.സി വില്‍പ്പനയ്ക്ക് ഇളവുകളില്ല. ജൂവലറി അടക്കമുള്ള ഷോപ്പുകള്‍ തുറക്കാനാവില്ലെന്നും വ്യക്തമാക്കിയിട്ടുണ്ടെന്നും ചീഫ് സെക്രട്ടറി അറിയിച്ചു.

ഹോട്ട്‌സ്‌പോട്ടുകള്‍ അല്ലാത്ത സ്ഥലങ്ങളില്‍ നഗരപരിധിക്ക് പുറത്തുള്ള കടകള്‍ ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാം. എന്നാല്‍ ഷോപ്പിങ് മാളുകള്‍ക്ക് തുറക്കാന്‍ അനുമതിയില്ല. കടകളില്‍ 50 ശതമാനം ജീവനക്കാരേ പാടുള്ളൂ. ജീവനക്കാര്‍ മാസ്‌ക് ധരിക്കണം. സാമൂഹിക പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.

നഗരസഭാ, കോര്‍പറേഷന്‍ പരിധിയില്‍ വരുന്ന കോര്‍പറേഷന്‍ ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലീഷ്മെന്റ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുള്ള അടുത്തടുത്തുള്ള കടകളും ഒറ്റപ്പെട്ടുനില്‍ക്കുന്ന കടകളും പാര്‍പ്പിട സമുച്ചയത്തിലുള്ള കടകളും തുറക്കാം.

Content Highlight: Kerala approve to open shops in non hot spot areas

LEAVE A REPLY

Please enter your comment!
Please enter your name here