മലയാളി നഴ്‌സുമാര്‍ക്ക് ക്വാറൻ്റീൻ സൗകര്യം നൽകാൻ കഴിയില്ലെന്ന് കേരള ഹൗസ്

Kerala house will not provide quarantine facility for Malayali nurses in Delhi

ഡല്‍ഹിയിലെ മലയാളി നഴ്സുമാര്‍ക്ക് കേരള ഹൗസില്‍ ക്വാറൻ്റീന്‍ സൗകര്യം നൽകാൻ കഴിയില്ലെന്ന് കേരള ഹൗസ് കണ്‍ട്രോളര്‍. ജീവനക്കാരുടെ കുറവും ക്യാൻ്റീൻ പ്രവര്‍ത്തിക്കാത്തതും ചൂണ്ടിക്കാട്ടിയാണ് നഴ്സുമാരുടെ ആവശ്യം കേരള ഹൗസ് നിഷേധിച്ചത്. ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്സസ് അസോസിയേഷനാണ് മലയാളി നഴ്സുമാര്‍ക്ക് കേരള ഹൗസില്‍ ക്വാറൻ്റീന്‍ സൗകര്യം ഒരുക്കണമെന്ന് കേരള ഹൗസിനോട് കത്ത് വഴി ആവശ്യപ്പെട്ടത്. എന്നാല്‍ അനുകൂലമായ മറുപടിയല്ല കേരള ഹൗസിൻ്റെ ഭാഗത്തുനിന്ന് ലഭിച്ചത്. 

ജീവനക്കാരുടെ അഭാവവും ഒരു മാസമായി ക്യാൻ്റീൻ പ്രവര്‍ത്തിക്കുന്നില്ലെന്നതുമാണ് കേരള ഹൗസ് കണ്‍ട്രോളര്‍ ഇതിനായി ചൂണ്ടിക്കാണിക്കുന്ന കാരണം. നിരവധി മലയാളി നഴ്‌സുമാരാണ് ഡല്‍ഹിയില്‍ ജോലി ചെയ്യുന്നത്. പലര്‍ക്കും കൊറോണ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ പ്രൊഫഷണല്‍ നഴ്സസ് അസോസിയേഷന്‍ ഈ ആവശ്യം മുന്നോട്ടുവെച്ചത്.

content highlights: Kerala house will not provide quarantine facility for Malayali nurses in Delhi