സംസ്ഥാനത്ത് മദ്യവിൽപന പുനഃരാരംഭിക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് എക്സൈസ് മന്ത്രി ടിപി രാമകൃഷ്ണൻ. വെയര്‍ഹൗസില്‍ മദ്യ വില്പനയുണ്ടാകുമെന്ന അബ്കാരി ചട്ടഭേദഗതി തെറ്റിദ്ധരിക്കപ്പെട്ടതാണെന്നും കോടതിവിധി മറികടന്ന് ലോക്ഡൗൺ കാലത്ത് മദ്യ വില്പന ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വെയര്‍ഹൗസുകളില്‍ ബിവറേജസിലെ പോലെ മദ്യം വില്‍ക്കുമെന്ന് അനാവശ്യ സംശയങ്ങള്‍ ആളുകളുടെ ഇടയിലുണ്ടെന്നും എന്നാൽ അത് നടക്കാത്ത കാര്യമാണെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നിലപാടിനനുസരിച്ചുള്ള സമീപനമാണ് ഭാവിയിലും സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. വിത്ഡ്രോവല്‍ സിന്‍ഡ്രം ഉള്ളവര്‍ക്ക് നിയന്ത്രിത അളവില്‍ മദ്യം ലഭ്യമാക്കുന്ന തീരുമാന പ്രകാരമാണ് അബ്കാരി ചട്ടം ഭേദഗതി ചെയ്തത്. എന്നാല്‍ ഡോക്ടര്‍മാരുടെ കുറിപ്പിന് അനുസരിച്ച് മദ്യം ലഭ്യമാക്കാനുള്ള തീരുമാനം ഹൈക്കോടതി സ്റ്റേ ചെയ്തതോടെ ചട്ട ഭേദഗതിക്ക് തല്ക്കാലം പ്രസക്തിയില്ലെന്നും എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന് പറഞ്ഞു.
content highlights: no liquor sale at warehouses says, T P Ramakrishnan