സംസ്ഥാനത്തെ ഹോട്ട്സ്പോട്ട് മേഖലകളിൽ ഇനി മുതൽ ട്രിപ്പിൾ ലോക്ക് ഡൗണ്‍

Triple lockdown in hotspot areas

സംസ്ഥാനത്തെ ഹോട്ട്സ്പോട്ട് മേഖലകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം പ്രദേശങ്ങളില്‍ കൂടുതല്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് വാഹന പരിശോധന കര്‍ശനമാക്കും.ഈ പ്രദേശങ്ങള്‍ സീല്‍ ചെയ്ത് പ്രവേശനം ഒരു വഴിയിലൂടെ മാത്രമാക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പട്രോളിങ് ശക്തിപ്പെടുത്തും. അവശ്യസാധനങ്ങള്‍ പൊലീസ് വാങ്ങി വീടുകളില്‍ എത്തിക്കും. 

ഞായറാഴ്ച മുതല്‍ ചൊവ്വാഴ്ചവരെ 60 മണിക്കൂര്‍ നേരത്തേക്ക് ലോക്ക് ഡൗണ്‍ ശക്തിപ്പെടുത്താന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനിച്ച സാഹചര്യത്തില്‍ അതിര്‍ത്തി ജില്ലകളിലെ പൊലീസ് പരിശോധന കർശനമാക്കും. ഈ ദിവസങ്ങളില്‍ തമിഴ്നാട്ടിലേക്ക് വാഹനങ്ങള്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല. ചരക്കുവാഹന നീക്കത്തിനും നിയന്ത്രണം ഉണ്ടാവും. 

content highlights: Triple lockdown in hotspot areas