വാക്സിനേഷൻ മുടങ്ങുന്നത് കോടിക്കണക്കിന് കുട്ടികള്‍ക്ക് ഭീഷണി; മുന്നറിയിപ്പുമായി യൂനിസെഫ്

Unicef warns over lack of life-saving vaccines for kids

കൊവിഡ് പ്രതിസന്ധി മൂലം വിവിധ രാജ്യങ്ങളിൽ വാക്സിനേഷൻ മുടങ്ങുന്നത് കോടിക്കണക്കിന് കുട്ടികള്‍ക്ക് ഭീഷണിയായി മാറുമെന്ന് മുന്നറിയിപ്പ് നൽകി  യൂനിസെഫ്. മീസിൽസ്, ഡിഫ്തീരിയ, പോളിയോ തുടങ്ങിയ രോഗങ്ങൾക്കെതിരായ വാക്സിനേഷനാണ് നിലവിൽ നിലച്ചിരിക്കുന്നത്. പോളിയോ നിർമാർജനം ചെയ്തിട്ടില്ലാത്ത രാജ്യങ്ങളിൽ ഭൂരിഭാഗം കുട്ടികൾക്ക് പോളിയൊ വാക്സിൻ നൽകുന്നത് നിർത്തിവെച്ചിരിക്കുകയാണ്. 25 രാജ്യങ്ങളിൽ മീസിൽസിനെതിരായ പ്രതിരോധ വാക്സിൻ നൽകുന്നതും നിർത്തിവെച്ചു.

ഒരോ വർഷവും ഒരു വയസുവരെയുള്ള രണ്ടു കോടിയോളം കുട്ടികൾക്ക് പോളിയോ, മീസിൽസ് വാക്സിനുകൾ നൽകിയിരുന്നു. എന്നാൽ 2018-ന് ശേഷം 1.3 കോടിയോളം കുട്ടികൾക്ക് വാക്സിനുകൾ ഒന്നും തന്നെ ലഭിച്ചിട്ടുമില്ല. പീന്നീട് കൊവിഡ് ലോകത്താകമാനം റിപ്പോർട്ട് ചെയ്തതോടെ വലിയ തോതിലുള്ള വാക്സിനേഷൻ പ്രവർത്തനങ്ങൾ ഏതാണ്ട് നിലച്ച അവസ്ഥയാണ്. കോവിഡ് വരുന്നതിന് മുമ്പു തന്നെ സാമ്പത്തിക പ്രതിസന്ധിയുള്ള രാജ്യങ്ങളിൽ മീസിൽസ് പ്രതിരോധത്തിനുള്ള വാക്സിൻ നൽകുന്നത് കാര്യക്ഷമമായി നടന്നിരുന്നില്ല.

2010-നും2018-നും ഇടയ്ക്ക് 18.2 കോടി കുട്ടികൾക്ക് മീസിൽസ് പ്രതിരോധത്തിനുള്ള ഒന്നാം ഘട്ട വാക്സിൻ ഡോസ് ലഭിച്ചിട്ടില്ല. കുറഞ്ഞത് 95 ശതമാനം കുട്ടികൾക്കെങ്കിലും മീസിൽസ് വാക്സിൻ ലഭിച്ചില്ലെങ്കിൽ ഈ രോഗം എവിടെയെങ്കിലും പടർന്നു പിടിക്കാൻ സാധ്യതയുണ്ടെന്നാണ് യൂനിസെഫ് പറയുന്നത്. 2010-നും 18-നും ഇടയിൽ ഒരു വയസിൽ താഴെയുള്ള മീസിൽസ് വാക്സിൻ ലഭിക്കാത്ത കുട്ടികളുടെ എണ്ണം കുടുതലുള്ള രാജ്യമാണ് എത്യോപിയ. 1.09 കോടി കുട്ടികൾക്ക് ഇവിടെ വാക്സിൻ നൽകിയിട്ടില്ല. കോംഗോയിൽ 62 ലക്ഷം കുട്ടികൾക്കും അഫ്ഗാനിസ്താനിൽ 38 ലക്ഷം കുട്ടികൾക്കും വാക്സിനേഷൻ ലഭിച്ചിട്ടില്ല.

content highlights: Unicef warns over lack of life-saving vaccines for kids

LEAVE A REPLY

Please enter your comment!
Please enter your name here