ഡൽഹിയിൽ മൂന്ന് മാധ്യമപ്രവർത്തകർക്ക് കൊവിഡ്

3 journalists tested covid positive in Delhi

ഡൽഹിയിൽ മൂന്ന് മാധ്യമപ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമാണ്. നേരത്തെ പരിശോധന നടത്തിയ 160 പേര്‍ക്ക് ഫലം നെഗറ്റീവ് ആയിരുന്നു. അതേസമയം ഡല്‍ഹിയിലെ മാര്‍ക്കറ്റുകളും മാളുകളും അടച്ചിടുന്നത് തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ അറിയിച്ചു. ഒറ്റപ്പെട്ട കടകള്‍ക്കും, പാര്‍പ്പിട മേഖലകളിലെ കടകള്‍ക്കും തുറക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. 

ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ലോക്ക്ഡൗണ്‍ മെയ് പകുതിവരെ നീട്ടേണ്ടിവരുമെന്നാണ് വിലയിരുത്തല്‍. ഡല്‍ഹിയില്‍ ഇതുവരെ 2,625 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 54 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്. നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 142 പേരിൽ 129 പേർ രോഗമുക്തി നേടിയിട്ടുണ്ട്. ഡല്‍ഹിയില്‍ മെയ് പകുതിയോടെ രോഗബാധയുടെ ഗ്രാഫ് താഴ്ന്നു തുടങ്ങുമെന്നാണ് പ്രതീക്ഷ.

content highlights: 3 journalists tested covid positive in Delhi

LEAVE A REPLY

Please enter your comment!
Please enter your name here