കൊറോണ വൈറസ് പോസിറ്റീവായ മെഡിക്കല്‍ ഓഫീസര്‍ മരിച്ചു. പശ്ചിമ ബംഗാളിലെ മെഡിക്കല്‍ ഓഫീസറും ആരോഗ്യവകുപ്പ് അഡീഷണല്‍ ഡയറക്ടറുമായ ഡോ. ബിപ്ലബ് കാന്തിദാസ് ഗുപ്തയാണ് മരിച്ചത്. അദ്ദേഹത്തിൻ്റെ ഭാര്യക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. പശ്ചിമ ബംഗാളിൽ ഇതാദ്യമായാണ് ഒരു ആരോഗ്യ പ്രവർത്തകൻ കൊവിഡ് ബാധിച്ച് മരിക്കുന്നത്. കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ചയായിരുന്നു അന്ത്യം. രോഗബാധ സംശയിച്ച് ഇദ്ദേഹത്തിന് കഴിഞ്ഞ ദിവസം കൊവിഡ് പരിശോധന നടത്തിയിരുന്നു. ഇതിൻ്റെ ഫലം വന്നതിനു പിന്നാലെയാണ് മരണം സംഭവിച്ചതെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്ത് ലക്ഷണങ്ങൾ കാണിക്കാത്ത ഒരുപാട് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. പശ്ചിമ ബംഗാളില്‍ ഇതുവരെ 611 പേര്‍ക്കാണ് ഇതിനകം രോഗം സ്ഥിരീകരിച്ചത്. പതിനെട്ട് പേര് മരിച്ചിരുന്നു. 105 പേര്‍ക്ക് രോഗം ഭേദമായി. രോഗ വ്യാപനത്തിൻ്റെ സാഹചര്യത്തില്‍ കര്‍ശന ജാഗ്രതയാണ് പശ്ചിമ ബംഗാളില്‍ നിലനില്‍ക്കുന്നത്.
content highlights: Bengal medical officer passes away after testing positive for Covid-19