ലോകത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 2,03,269 ആയി. 29 ലക്ഷം പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. അമേരിക്കയിലെ രോഗികളുടെ എണ്ണം 9,60,651 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,130 കേസുകളാണ് യുഎസില്‍ പുതിയതായി റിപ്പോർട്ട് ചെയ്തത്. ഇവിടെ മരണം 54,247 ആയി. നിലവില്‍ അഞ്ച് രാജ്യങ്ങളില്‍ കൊവിഡ് മരണ സംഖ്യ 20000 ത്തിനു മുകളിലാണ്. യുഎസ് കഴിഞ്ഞാല്‍ സ്പെയിന്, ഇറ്റലി, ഫ്രാന്‍സ്, ബ്രിട്ടണ് എന്നീ രാജ്യങ്ങളിലാണ് മരണം 20,000 കടന്നത്. ഇറ്റലിയില്‍ മരണം 26,384, സ്പെയിന് 22,902, ഫ്രാന്‍സ് 22,614, ബ്രിട്ടന് 20,319 എന്നിങ്ങനെയാണ് മരണസംഖ്യ.
ബ്രിട്ടണിൽ ഇന്നലെ മാത്രം 813 പേർ മരിച്ചു. 148000 പേര്‍ക്ക് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചു. എന്നാൽ ഇവിടെ നഴ്സിങ് ഹോമുകളിലും കമ്മ്യൂണിറ്റികളിലും മരിച്ചവരുടെ എണ്ണം ഈ കണക്കിലില്ല. ഇതുവരെ രണ്ടായിരത്തോളം ആളുകൾ നഴ്സിങ് ഹോമുകളിലും മറ്റും മരിച്ചതായി സർക്കാർ സമ്മതിക്കുന്നുണ്ട്. എന്നാൽ എണ്ണായിരത്തിലധികം ആളുകൾ ഹോമുകളിലും കമ്മ്യൂണിറ്റിയിലും ഹോസ്പീസ് സെൻ്ററുകളിലും മരിച്ചിട്ടുണ്ടെന്നാണ് ഈ രംഗത്ത് പ്രവർത്തിക്കുന്ന ചാരിറ്റികളും വിവിധ സംഘടനകളും പറയുന്നത്.
content highlights: global covid cases rise to 29 lakh