നഴ്സിന് കൊവിഡ്; ഡൽഹിയിലെ ഏറ്റവും വലിയ ആശുപത്രി അടച്ചു

Largest Hospital In North Delhi Sealed After Nurse Found corona positive

നഴ്സിന് കൊവിഡ് 19 സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡൽഹിയിലെ ഏറ്റവും വലിയ  ആശുപത്രി താല്‍കാലികമായി അടച്ചു. വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന് കീഴിലുള്ള ഹിന്ദു റാവു ആശുപത്രിയാണ് അടച്ചത്. വടക്കന്‍ ഡല്‍ഹിയിലെ ഏറ്റവും വലിയ ആശുപത്രിയാണിത്‌. അണുവിമുക്തമാക്കിയ ശേഷം അശുപത്രി തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

കൊറോണ വൈറസ് ബാധിച്ച നഴ്സ് കഴിഞ്ഞ രണ്ടാഴ്ചയായി ആശുപത്രിയില്‍ വിവിധ വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു. രോഗം ബാധിച്ച നഴ്സിന് സമ്പര്‍ക്കം ഉണ്ടാകാന്‍ സാധ്യതയുള്ള എല്ലാവരേയും കണ്ടെത്തി വരികയാണെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ രണ്ടാഴ്ചയായി കാമ്പസിലെ വിവിധ സ്ഥലങ്ങളില്‍ അവര്‍ ഡ്യൂട്ടിയിലായതിനാല്‍ ആശുപത്രി അടച്ചുപൂട്ടുകയാണെന്ന് വടക്കന്‍ ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ കമ്മീഷണര്‍ വര്‍ഷ ജോഷി പറഞ്ഞു. ഗൈനക്കോളജി വാര്‍ഡില്‍ ഏതാനും രോഗികളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും അവര്‍ക്ക് വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും വര്‍ഷ ജോഷി വ്യക്തമാക്കി. ചിലയിടങ്ങളില്‍ അശ്രദ്ധയുണ്ടായെന്നും സമഗ്രമായ അന്വേഷണം നടത്തുമെന്നും അവര്‍ പറഞ്ഞു.

content highlights: Largest Hospital In North Delhi Sealed After Nurse Found corona positive

LEAVE A REPLY

Please enter your comment!
Please enter your name here