പ്രവാസികളെ നാട്ടിലെത്തിക്കാൻ നോർക്ക രജിസ്ട്രേഷൻ ആരംഭിച്ചു

norka registration started for NRIs

കൊറോണയുടെ പശ്ചാത്തലത്തില്‍ വിദേശത്ത് കുടുങ്ങി കേരളത്തിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി നോര്‍ക്ക രജിസ്ട്രേഷന്‍ ആരംഭിച്ചു. ഇതിൻ്റെ അറിയിപ്പ് നോർക്ക ഔദ്യോഗിക വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഗര്‍ഭിണികള്‍,  കൊറോണ ഒഴികെയുള്ള രോഗങ്ങള്‍ കൊണ്ട് വലയുന്നവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, സന്ദര്‍ശക വിസയിലെത്തി കുടുങ്ങിപോയവര്‍  മറ്റ് പല രീതികളില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ എന്നിവര്‍ക്ക് കൂടുതൽ പരിഗണന ലഭിക്കും. 

ആദ്യം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് മുന്‍ഗണന ഇല്ലാത്തതിനാല്‍ ആരും തിരക്കു കൂട്ടേണ്ടെന്ന് നോര്‍ക്ക അധികൃതര്‍ അറിയിച്ചു. WWW. NORKAROOTS.ORG എന്ന വെബ്‌സെെറ്റിലാണ് രജിസ്റ്റർ ചെയ്യേണ്ടത്. അപേക്ഷിക്കുന്നവർ കോവിഡ് നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. 

സന്ദര്‍ശക വിസയിലെത്തുകയും ആ വിസയുടെ കാലാവധി പൂര്‍ത്തിയാക്കിയവര്‍ക്കുമാണ് ആദ്യ അവസരം. സര്‍ക്കാര്‍ എല്ലാ വിധ സൗകര്യങ്ങളും മടങ്ങിവരുന്ന പ്രവാസികൾക്കായി ഒരുക്കിയിട്ടുണ്ട്. മൂന്നര ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെ പ്രവാസികള്‍ മടങ്ങിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ലക്ഷം പേര്‍ക്ക് വേണ്ട ക്വാറൻ്റീൻ സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്.

content highlights: norka registration started for NRIs