ഇന്ത്യയിൽ 872 കൊവിഡ് മരണം; 27000 കടന്ന് കൊവിഡ് കേസുകൾ

India records 1,396 new Covid-19 cases, 48 deaths in 24 hours

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 872 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 48 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ മൊത്തം കൊറോണ വൈറസ് കേസുകളുടെ എണ്ണം 27,896 ആയി. പുതുതായി 1396  കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 20,835 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 6185 പേർക്ക് രോഗം ഭേഗമായി. 

മഹാരാഷ്ട്രയിലാണ് ഏറ്റവും അധികം കേസുകളുള്ളത്. ആരോഗ്യ മന്ത്രാലയത്തിൻ്റെ കണക്കനുസരിച്ച് സംസ്ഥാനത്ത് 8000 ല്‍ അധികം കോവിഡ് കേസുകളുണ്ട്. ഇന്നലെ 19 പേർ കൂടി മരിച്ചതോടെ മരണ സംഖ്യ 342 ആയി. 24 മണിക്കൂറിനിടെ 440 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 8068 ആയി. 

3000ല്‍ അധികം കേസുകളാണ് ഗുജറാത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇന്നലെ 230 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 3301 ആയി. 24 മണിക്കൂറിനിടെ 18 പേർ കൂടി മരിച്ചതോടെ ആകെ മരണ സംഖ്യ 151 ആയി. ഡല്‍ഹി, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലും രണ്ടായിരത്തിന് മുകളില്‍ കേസുകളുണ്ട്. ഇതിനിടെ കൊവിഡ് രോഗികളുടെ എണ്ണം ആയിരം കടക്കുന്ന ഒൻപതാമത്തെ സംസ്ഥാനമായി തെലങ്കാന മാറി. ഇന്നലെ പതിനൊന്ന് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1001 ആയി. കോവിഡ് 19 വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ അടച്ചിടല്‍ വീണ്ടും നീട്ടണമെന്ന് ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

content highlights: India records 1,396 new Covid-19 cases, 48 deaths in 24 hours

LEAVE A REPLY

Please enter your comment!
Please enter your name here