വുഹാനിൽ അവസാനത്തെ രോഗിയും ആശുപത്രി വിട്ടു; നഗരം ഇനി വെെറസ് മുക്തം

Wuhan declared free of Covid-19

കൊവിഡ്-19 പൊട്ടിപ്പുറപ്പെട്ട ചൈനയിലെ വുഹാൻ നഗരത്തിലെ അവസാന രോഗിയും അസുഖം മാറി വീട്ടിലേക്ക് മടങ്ങിയെന്ന് ചൈനീസ് അധികൃതർ. 76 ദിവസത്തെ ലോക്ഡൗണിനു ശേഷം ഈ മാസം 8 നാണ് വുഹാൻ നഗരം തുറന്നത്. ചൈനയിലെ ആകെ രോഗികളുടെ 56 ശതമാനവും വുഹാനിലാണ് ഉണ്ടായിരുന്നത്.  3869 പേർ ഇവിടെ മാത്രമായി കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. രാജ്യത്തെ മൊത്തം മരണസംഖ്യയുടെ 84 ശതമാനവും വുഹാനിലാണ് സംഭവിച്ചത്.  

പുതിയ സാഹചര്യത്തിൽ കോവിഡിൻ്റെ രണ്ടാം വരവിനെ പ്രതിരോധിക്കാൻ ചൈന നടപടികൾ കർശനമാക്കിയിരുന്നു. ആരോഗ്യപ്രവർത്തകരുടെ നിരന്തരമായ പരിശ്രമവും ജനങ്ങളുടെ സഹകരണവുമാണ് കൊവിഡിനെ ചെറുക്കാൻ സഹായിച്ചതെന്ന് ചൈനീസ് ആരോഗ്യവകുപ്പ് വക്താവ് മി ഫെങ് പറഞ്ഞു. വെള്ളിയാഴ്ചയാണ് അവസാന രോഗി ആശുപത്രി വിട്ടതെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച നഗരത്തിൽ പുതിയ വൈറസ് ബാധയൊ മരണമോ റിപ്പോർട്ടുചെയ്തില്ല.

കഴിഞ്ഞ ഡിസംബറിലാണ് ഇവിടെ മാംസ മാർക്കറ്റിൽ നിന്ന് ആദ്യത്തെ വൈറസ് ബാധ റിപ്പോർട്ടുചെയ്യുന്നത്. അപ്പോഴേക്കും രാജ്യത്ത് അവധി തുടങ്ങിയിരുന്നു. ഒട്ടേറെപ്പേർ നഗരം വിട്ട് പോവുകയും ചെയ്തിരുന്നു. 

content highlights: Wuhan declared free of Covid-19 as last patients leave the hospital after the months-long struggle against coronavirus

LEAVE A REPLY

Please enter your comment!
Please enter your name here