സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കൊവിഡ്; 4 പേർക്ക് രോഗമുക്തി

CM Pinarayi Vijayan Press Meet

സംസ്ഥാനത്ത് ഇന്ന് 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂരിൽ മൂന്നും കാസർകോട് ഒരാൾക്കുമാണ്‌ രോഗം സ്ഥിരീകരിച്ചത്‌. ഇതിൽ 2 പേർ വിദേശത്തുനിന്ന് വന്നവരാണ്. രണ്ടു പേർക്കു സമ്പർക്കം വഴിയാണ് രോഗം ബാധിച്ചത്. നാല് പേർക്ക് രോഗം ഭേദമായി. കണ്ണുരിലും കാസർകോടിലും ഒരോരുത്തർക്കാണ് രോഗം ഭേദമായത്. ഇതുവരെ 485 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 123 പേർ ഇപ്പോൾ ചികിത്സയിലാണ്. 20,773 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. വീടുകളിൽ 20,255 പേരും ആശുപത്രികളിൽ 518 പേരുമാണ് നിരീക്ഷണത്തിലുള്ളത്.

ഇന്ന് 151 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 23,980 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 23,277 എണ്ണം രോഗബാധയില്ലെന്ന് ഉറപ്പാക്കി. അതിഥി തൊഴിലാളികൾ, സാമൂഹിക സമ്പർക്കം കൂടുതലുള്ള മുൻഗണനാ വിഭാഗത്തിലുള്ള വ്യക്തികൾ തുടങ്ങിയ മുൻഗണനാ ഗ്രൂപ്പിൽ നിന്ന് 875 സാംപിളുകൾ ശേഖരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. 

3101 സാംപിളുകൾ ഇന്നലെ പരിശോധിച്ചതിൽ 2682 പേരുടെ ഫലം നെഗറ്റീവാണ്. 391 പേരുടെ പരിശോധനഫലം വരാനുണ്ട്. 25 സാംപിൾ പുനഃപരിശോധനയ്ക്ക് അയച്ചു. ഏറ്റവും കൂടുതൽ കേസ് റിപ്പോർട്ട് ചെയ്തത് കാസർകോടാണ്. 175 കേസുകളാണ് ഇവിടെയുള്ളത്. കാസർകോട് ജനറൽ ആശുപത്രിയിൽ 89 രോഗികളെ ഇതുവരെ ചികിൽസിച്ച് ഭേദമാക്കി. അവസാന രോഗിയേയും ഇന്ന് ഡിസ്ചാർജ് ചെയ്തതായി മുഖ്യമന്ത്രി അറിയിച്ചു.

content highlights: CM Pinarayi Vijayan Press Meet