കേരളത്തിൽ അനധികൃതമായി അതിർത്തി കടന്ന് ആളുകളെ കൊണ്ടുവരുന്നവർക്കെതിരെ കർശന നടപടി എടുക്കാൻ ഒരുങ്ങി സർക്കാർ. അനധികൃതമായി വാഹനത്തില്‍ ആളുകളെ കൊണ്ട് വരുന്നവര്‍ക്കെതിരെ മനുഷ്യക്കടത്തിന് 10 വര്‍ഷം വരെ കഠിന തടവ് ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരം കേസെടുക്കുമെന്ന് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി പിഎസ് സാബു അറിയിച്ചു. കേസിന് പുറമെ ഇവരുടെ വണ്ടി കണ്ടുകെട്ടുകയും 28 ദിവസം നിര്‍ബന്ധിത ക്വാറൻ്റീനിൽ പ്രവേശിപ്പിക്കുകയും ചെയ്യും.
കാസര്‍ഗോഡ് അതിര്‍ത്തി പ്രദേശങ്ങളില്‍ അനധികൃതമായി ചരക്ക് വാഹനങ്ങളിലും ഓട്ടോറിക്ഷകളിലും ആളുകളെ കൊണ്ടുവന്നവര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കര്‍ണാടക അതിര്‍ത്തികളില്‍ നിന്ന് വനങ്ങളിലൂടെയുള്ള ആളുകളുടെ വരവ് തടയുന്നതിനായി വനമേഖലകളില്‍ പരിശോധന കർശനമാക്കി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ഷാഡോ പോലീസിൻ്റെ നിരീക്ഷണം ശക്തമാക്കി. അതിര്‍ത്തികളില്‍ ഡ്രോണ്‍ നിരീക്ഷണവും ശക്തമാക്കുമെന്ന് കാസര്‍ഗോഡ് ജില്ലാ പൊലീസ് മേധാവി പിഎസ് സാബു അറിയിച്ചു.
കാറില്‍ കര്‍ണാടകയില്‍ നിന്ന് ആള്‍ക്കാരെ കയറ്റി അനധികൃതമായി കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതിന് പെര്‍ലയില്‍ നിന്ന് അനില്‍ എന്നയാള്‍ക്കെതിരെ കേസെടുത്തു. ലോറികളിലും മറ്റ് വാഹനങ്ങളിലുമായി കര്‍ണ്ണാടകയില്‍ നിന്ന് തലപ്പാടി വഴി കേരളത്തിലേക്ക് വന്ന 10 പേര്‍ക്കെതിരെയും മഞ്ചേശ്വരം പൊലീസ് കേസെടുത്തിട്ടുണ്ട്.
content highlights: covid action will be taken to bring human traffickers to Kerala