ഡല്‍ഹിയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്

ഡല്‍ഹിയില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിങ്കളാഴ്ച മാത്രം 88 ആരോഗ്യ പ്രപര്‍ത്തകര്‍ക്കാണ് ഡല്‍ഹിയില്‍ കൊവിഡ് ബാധിച്ചത്. ഡല്‍ഹിയിലെ മാക്സ് ആശുപത്രിയില്‍ കൊവിഡ് ബാധിച്ച മലയാളി നഴ്സുമാരുടെ എണ്ണം 13 ആയി ഉയര്‍ന്നു. ഇതോടെ മാക്സ് ആശുപത്രിയില്‍ മാത്രം കൊവിഡ് ബാധിച്ചവരുടെ എണ്ണം 33 ആയി.

അതേസമയം, ഡല്‍ഹിയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 3000 കടന്നു. എട്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് കൂടി ഡല്‍ഹിയില്‍ കോവിഡ് പോസിറ്റീവായി. ഇതോടെ കൊവിഡ് സ്ഥിരീകരിച്ച സിആര്‍പിഎഫ് ജവാന്മാരുടെ എണ്ണം 32 ആയി.

Content Highlight: Delhi reported more number of Covid confirmed on health staffs