കോവിഡ് വൈറസ് രോഗം ഭേദമാകാന്‍ വെള്ള മണ്ണെണ്ണ കുടിച്ചാല്‍ മതി; വ്യാജ പ്രചരണം നടത്തിയയാള്‍ പിടിയില്‍

തിരുവനന്തപുരം: കോവിഡ് വൈറസ് രോഗം ഭേദമാകാന്‍ വെള്ള മണ്ണെണ്ണ കുടിച്ചാല്‍ മതിയെന്ന് വ്യാജ പ്രചരണം നടത്തിയ ആള്‍ അറസ്റ്റില്‍. പെരിന്തല്‍മണ്ണ നാരാങ്ങകുണ്ട് നേച്ചര്‍വിങ്ങില്‍ റൊണാള്‍ഡ് ഡാനിയല്‍ എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.

ഇയാള്‍ വെള്ള മണ്ണെണ്ണ കുടിച്ചാല്‍ കൊവിഡ് മാറുമെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും മുഖ്യമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. സമാനമായ പ്രചരണങ്ങള്‍ നടത്തിയ ഇയാള്‍ക്കെതിരെ നേരത്തെയും പൊലീസ് കേസെടുത്തിരുന്നു.

Content Highlight: Person who spread fake news arrested

LEAVE A REPLY

Please enter your comment!
Please enter your name here