ലോകത്ത് 31 ലക്ഷം കടന്ന് കൊവിഡ് ബാധിതർ; അമേരിക്കയിൽ മാത്രം 10 ലക്ഷം കൊവിഡ് രോഗികൾ

global covid cases rise to 31 lakh

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 31 ലക്ഷം കടന്നു. 3,138,190 പേർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 217,948 പേർ കൊവിഡ് ബാധിച്ച് മരിച്ചു. ഏറ്റവും കൂടുതൽ കൊവിഡ് രോ​ഗികളുള്ള അമേരിക്കയിൽ കൊവിഡ് ബാധിതരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ 2450 പേരാണ് കൊവിഡ് ബാധിച്ച് അമേരിക്കയിൽ മരിച്ചത്. ആഗോള തലത്തില്‍ കൊവിഡ് ബാധയുടെ മൂന്നിലൊന്നും അമേരിക്കയിലാണ്. രാജ്യത്തെ കൊവിഡ് ബാധയില്‍ 30 ശതമാനവും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ന്യൂയോര്‍ക്കില്‍ നിന്നാണ്. ന്യൂജേര്‍സി, മസാച്ചുസെറ്റ്, കാലിഫോര്‍ണിയ, പെനിസില്‍വാനിയ എന്നീ സ്റ്റേറ്റുകളാണ് തൊട്ടു പിന്നിലുള്ളത്.

ബ്രിട്ടണിൽ 586 പേരും ബ്രസീലിൽ 520 പേരും സ്പെയ്നിൽ 301 പേരും ഇറ്റലിയിൽ 382 പേരും ഫ്രാൻസിൽ 367 പേരും ഇക്വഡോറിൽ 208 പേരും ജർമ്മനിയിൽ 188 പേരും  കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചു. സ്പെയിനില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23,000 കവിഞ്ഞു. കൊവിഡ് മരണത്തിൻ്റെ കണ്ണക്കുകളിൽ രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയില്‍ മരണം 27,000 കടന്നു. ഫ്രാൻസ്, സ്വീഡൻ, ഓസ്ട്രേലിയ,  ന്യൂസിലൻഡ് എന്നിവിടങ്ങളിൽ മരണം കുറഞ്ഞതോടെ നിയന്ത്രണങ്ങളിൽ ഇളവ് നൽകി തുടങ്ങി.

content highlights: global covid cases rise to 31 lakh