കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ജഡ്ജിമാരുടെ ശമ്പളം പിടിക്കരുതെന്ന് ഹൈകോടതിയുടെ കത്ത്. ജഡ്ജിമാര്‍ക്ക് ഭരണഘടനപരമായ അവകാശങ്ങളുണ്ട്. അതിനാല്‍ ചീഫ് ജസ്റ്റിസിനെയും മറ്റു ജഡ്ജിമാരെയും ശമ്പളം പിടിക്കുന്നതില്‍നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈകോടതി രജിസ്ട്രാര്‍ ജനറല്‍ തിങ്കളാഴ്ച ധനകാര്യ സെക്രട്ടറിക്ക് കത്തയച്ചു.
ഏപ്രില്‍ മുതല്‍ അഞ്ചുമാസം സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍നിന്ന് ആറുദിവസത്തെ ശമ്പളം മാറ്റിവെക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്. എന്നാല്‍ ഹൈകോടതിയിലെ മറ്റു ജീവനക്കാരുടെ കാര്യം കത്തില്‍ സൂചിപ്പിക്കുന്നില്ല.
സര്‍ക്കാര്‍ ശമ്പളം പിടിക്കുന്നതിനെതിരെ ഒരു വിഭാഗം ജീവനക്കാരുടെ സംഘടനകള്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവ് കോടതി താല്‍കാലികമായി സ്‌റ്റേ ചെയ്യുകയും ചെയ്തിരുന്നു.
Content Highlight: Kerala High Court on holding Judges salary for Covid defense