സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മാസ്‌ക് നിര്‍ബന്ധം; മാസ്‌ക് ഇല്ലെങ്കില്‍ 200 രൂപ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും മാസ്‌ക് നിര്‍ബന്ധമാക്കി. നിര്‍ദേശം ലംഘിക്കുന്നവര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ വകുപ്പ് 290 പ്രകാരം പെറ്റിക്കേസ് ചാര്‍ജ് ചെയ്യും.

200 രൂപയാണ് പിഴ. കുറ്റം ആവര്‍ത്തിച്ചാല്‍ 5000 രൂപ പിഴ ഈടാക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. തുണികൊണ്ടുള്ള മാസ്‌ക്, തോര്‍ത്ത്, കര്‍ച്ചീഫ് എന്നിവയും ഉപയോഗിക്കാം.

Content Highlight: Mask become compulsory from Thursday