കോവിഡ് 19: ഒമാനില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കി

മസ്‌കത്ത്: കൊവിഡ് പ്രതിരോധത്തിനായി ഒമാനില്‍ ഏര്‍പ്പെടുത്തിയ യാത്രാ വിലക്ക് നീക്കി. ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ ഏര്‍പ്പെടുത്തിയ പ്രത്യേക ചെക്ക് പോയിന്റുകള്‍ ബുധനാഴ്ച രാവിലെ മുതല്‍ പ്രവര്‍ത്തിക്കില്ലെന്നും റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. എന്നാല്‍, മത്ര, ജഅലാന്‍ ബനീ ബു ആലി വിലായത്തുകളില്‍ യാത്രാ വിലക്ക് തുടരും.

അതേസമയം, അത്യാവശ്യ യാത്രകള്‍ക്ക് അനുമതിയോടെ യാത്രക്ക് സൗകര്യം ഒരുക്കിയിരുന്നു. ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ സ്ഥാപിച്ച ചെക്ക് പോയിന്റുകള്‍ വഴിയാണു ഗതാഗതം നിയന്ത്രിച്ചിരുന്നത്. സുല്‍ത്താന്‍ സായുധ സേനയും റോയല്‍ ഒമാന്‍ പോലീസും സംയുക്തമായാണ് നിയന്ത്രണം പ്രാബല്യത്തില്‍ വരുത്തിയത്.

ഗവര്‍ണറേറ്റുകള്‍ക്കിടയില്‍ യാത്രാ വിലക്കിനെ തുടര്‍ന്നു രാജ്യത്തിന്റെ മുഴുവന്‍ ഭാഗങ്ങളിലും നിരത്തുകള്‍ വിജനമായിരുന്നു. ഇന്നു മുതല്‍ വീണ്ടും നഗരവും ഗ്രാമങ്ങളും ചലിച്ചു തുടങ്ങും. എന്നാല്‍, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും റോയല്‍ ഒമാന്‍ പോലീസ് ആവശ്യപ്പെട്ടു.

Content Highlight: Oman lifted travel ban declared due to Covid 19