മുസ്ലിം പച്ചക്കറിക്കടക്കാരിൽ നിന്ന് പച്ചക്കറി വാങ്ങരുത്; വിവാദ പ്രസ്താവനയുമായി ബിജെപി എം.എൽ.എ

Uttar Pradesh BJP MLA caught on camera telling people not to buy vegetables from Muslim vendors

മുസ്‌ലിം കച്ചവടക്കാരിൽനിന്ന്‌ പച്ചക്കറി വാങ്ങരുതെന്ന് ആഹ്വാനംചെയ്ത് ബിജെപി എം.എൽ.എ സുരേഷ് തിവാരി. യു.പി.യിലെ ദേവ്‌രിയ മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന എം.എൽ.എ ആണ് സുരേഷ് തിവാരി. മുസ്‌ലിം കച്ചവടക്കാരിൽ നിന്ന്‌ പച്ചക്കറി വാങ്ങരുതെന്ന് പറയുന്ന വീഡിയോ സമൂഹ്യമാധ്യമങ്ങളിൽ വെെറലായതോടെയാണ് സംഭവം വിവാദമാകുന്നത്. തുടർന്ന് പാർട്ടി ദേശീയാധ്യക്ഷൻ ജെ.പി. നഡ്ഡ ഇടപെട്ട് വിശദീകരണം നേടി. 

ഇത്തരം പ്രസ്താവനകൾ ശരിയല്ലെന്ന് പറഞ്ഞ നഡ്ഡ, ഇക്കാര്യം അന്വേഷിക്കാൻ പാർട്ടിയുടെ യു.പി. ഘടകത്തോട്‌ നിർദേശിച്ചു. വിവാദപ്രസ്താവനകളിൽ നിന്ന് ഒഴിഞ്ഞുനിൽക്കാൻ ബി.ജെ.പി.യുടെ എല്ലാ നേതാക്കളോടും അദ്ദേഹം ആഹ്വാനം ചെയ്തു. വ്യാപകവിമർശനമുണ്ടായിട്ടും താൻ പറഞ്ഞതിൽ  തെറ്റൊന്നുമില്ലെന്നാണ് തിവാരിയുടെ നിലപാട്. 

content highlights: Uttar Pradesh BJP MLA caught on camera telling people not to buy vegetables from Muslim vendors