തിരുവനന്തപുരം: ലോക്ക്ഡൗണിനെത്തുടര്‍ന്ന് അടച്ച മദ്യക്കടകള്‍ തിങ്കളാഴ്ച മുതല്‍ തുറന്നുപ്രവര്‍ത്തിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള് തുറക്കുന്നതിന് തയ്യാറാകാന്‍ ബെവ്കോ എംഡി നിര്‍ദേശം നല്കി. സര്‍ക്കാര്‍ നിര്‍ദേശം വന്നാലുടന്‍ ഷോപ്പുകള്‍ തുറക്കാന്‍ സജ്ജമാകണം.
തീരുമാനം ഉണ്ടായാല്‍ ഉടന്‍ തന്നെ ഷോപ്പുകള്‍ വൃത്തിയാക്കണമെന്നും എംഡി നിര്‍ദേശിച്ചു. ലോക്ക്ഡൗണ്‍ മെയ് മൂന്നിന് അവസാനിക്കുന്ന സാഹചര്യത്തില്‍ മെയ് നാലിന് മദ്യക്കടകള്‍ തുറന്നേക്കുമെന്നാണ് സൂചന. കടുത്ത നിയന്ത്രണങ്ങള്‍ ഇല്ലാത്ത ഇടങ്ങളില്‍ ഔട്ട്ലെറ്റുകള് തുറക്കാമെന്ന് എംഡി നിര്‍ദേശിച്ചു.
കടകളിലേക്ക് എത്തുന്ന ഉപഭോക്താക്കളെ തെര്‍മ്മല്‍ മീറ്റര്‍ ഉപയോഗിച്ച് പരിശോധിക്കണം. കൈകഴുകാന്‍ സൗകര്യവും അണുനശീകരണ ലായനികളും കടകളില്‍ വേണം. സാമൂഹിക അകലം ഉറപ്പാക്കണം എന്നിങ്ങനെ പത്തുനിര്ദേശങ്ങളാണ് പുറപ്പെടുവിച്ചിട്ടുള്ളത്. മദ്യഷോപ്പുകള്‍ തുറക്കുന്നതിന് മുമ്പായി ജീവനക്കാരുടെ എണ്ണം ഉറപ്പാക്കാനും മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
Content Highlight: Beverages outlets may open from Monday onward