സംസ്ഥാനത്ത് ഇന്ന് 14 പേർക്ക് രോഗമുക്തി; രണ്ട് പേർക്ക് മാത്രം കൊവിഡ്

CM Pinarayi Vijayan Press Meet

സംസ്ഥാനത്ത് ഇന്നു രണ്ടു പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മലപ്പുറം, കാസർകോട് ജില്ലകളിലെ ഒരോരുത്തർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. പതിനാലു പേർക്ക് രോഗം മാറി. പാലക്കാട് –4, കൊല്ലം –3, കണ്ണൂർ കാസർകോട് – 2 വീതം, പത്തനംതിട്ട, മലപ്പുറം കോഴിക്കോട് –1 വീതം എന്നിങ്ങനെയാണ് രോഗം ഭേദമായവരുടെ എണ്ണം. 

സംസ്ഥാനത്ത് ഇതുവരെ 497 പേർക്ക് രോഗം സ്ഥിരീകരിച്ചു. 111 പേർ ഇപ്പോള്‍ ചികിത്സയിലുണ്ട്. 20,711 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 20285 പേർ വീടുകളിലാണ്. 426 പേർ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. ഇന്ന് 95 പേരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതുവരെ 25,973 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 25.135 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി.

മുൻഗണനാ വിഭാഗങ്ങളിൽപെട്ട 1508 സാംപിളുകൾ ശേഖരിച്ചു. അതിൽ 897 എണ്ണം നെഗറ്റീവാണ്. കണ്ണൂരിലാണ് കൂടുതൽ പേർ ചികിത്സയിലുള്ളത്. 47 പേരാണ് ഇവിടെ ചികിത്സയിലുള്ളത്. കോട്ടയം 18, ഇടുക്കി 14, കൊല്ലം 12, കാസർകോട് 9, കോഴിക്കോട് 4, മലപ്പുറം, തിരുവനന്തപുരം രണ്ട് വീതം, പത്തനംതിട്ട, എറണാകുളം, പാലക്കാട് ജില്ലകളിൽ ഒരാൾ വീതവും ചികിത്സയിലുണ്ട്. 

content highlights: CM Pinarayi Vijayan Press Meet