വാഷിംഗ്ടണ്‍ ഡിസി: ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിലെ വര്‍ധനവിന് ശമനമില്ല. ഇതുവരെ ലോകവ്യാപകമായി 32,12,993 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഔദ്യോഗിക കണക്കുകള്‍. 2,27,784 പേര്‍ക്കാണ് വൈറസ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടമായത്.
9,98,007 പേര്‍ക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്താകെ 6,317 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം; അമേരിക്ക- 10,59,992, സ്‌പെയിന്‍- 2,36,899, ഇറ്റലി- 2,03,591, ഫ്രാന്‍സ്- 1,66,420, ജര്‍മനി- 1,61,197, ബ്രിട്ടന്‍- 1,65,221, തുര്‍ക്കി- 1,17,589, ഇറാന്‍- 93,657, റഷ്യ- 99,399.
Content Highlight: Global number of Covid cases exceeds over 32 lakh