സാലറി ചലഞ്ച്; ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു; ഓര്‍ഡിനന്‍സിന് അംഗീകാരം

തിരുവനന്തപുരം: കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം പിടിക്കാനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. ജീവനക്കാരുടെയും അധ്യാപകരുടെയും ആറു ദിവസത്തെ ശമ്പളം വീതം അഞ്ചു മാസം പിടിക്കാനുള്ള തീരുമാനത്തിന് നിയമ പരിരക്ഷ ഉറപ്പാക്കാനാണ് ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള ഓര്‍ഡിനന്‍സ്. ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനൊപ്പം തദ്ദേശ വാര്‍ഡ് ഓര്‍ഡിനന്‍സിനും അംഗീകാരം നല്‍കി.

കഴിഞ്ഞ ആഴ്ചയിലെ മന്ത്രിസഭായോഗം അംഗീകരിച്ചതിന്റെ അടിസ്ഥാനത്തിലുള്ള സാലറി കട്ട് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലുള്ള ഉത്തരവ് കേരള ഹൈക്കോടതി കഴിഞ്ഞദിവസം സ്റ്റേ ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത്. ഓര്‍ഡിനന്‍സിന് അംഗീകാരം ലഭിച്ച ശേഷം മാത്രമേ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഉണ്ടാകൂവെന്നും ധനമന്ത്രി അറിയിച്ചിരുന്നു.

Content Highlight: Governor signed on salary challenge ordinance