കാസര്‍കോട് ജില്ലയില്‍ വീണ്ടും ആശങ്ക; പുതിയ കേസുകളുടെ ഉറവിടം കണ്ടെത്താനാകാതെ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും

കാസര്‍കോട്: സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് രോഗബാധിതരായ കാസര്‍കോട് ജില്ലയില്‍ വീണ്ടും ആശങ്ക. കൊവിഡ് ഭീതിയില്‍ നിന്ന് പതിയെ കരകയറുകയായിരുന്ന ജില്ലയ്ക്ക് പുതിയ കൊവിഡ് കേസുകളാണ് ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.

പുതിയ കൊവിഡ് ബാധിതരുടെ ഉറവിടം കണ്ടെത്താനാകാത്താണ് ജില്ലാ ഭരണകൂടത്തെയും ആരോഗ്യ വകുപ്പിനേയും പ്രതിസന്ധിയിലാക്കുന്നത്. ജില്ലയില്‍ അവസാനമായി കൊവിഡ് സ്ഥിരീകരിച്ച മൂന്ന് പേര്‍ക്കും സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പടര്‍ന്നതെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇവരില്‍ ആര്‍ക്കും തന്നെ കൊവിഡ് ബാധിതരുമായോ വിദേശത്ത് നിന്ന് വന്നവരുമായോ സമ്പര്‍ക്കമുള്ളതായി കണ്ടെത്താനായിട്ടില്ല. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച ദൃശ്യമാധ്യമ പ്രവര്‍ത്തകനും ചെമ്മനാട് സ്വദേശിക്കും കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച് അജാനൂര്‍ പഞ്ചായത്തിലെ മാവുങ്കാല്‍ സ്വദേശിക്കും സമാനമായ സാഹചര്യമാണ് ഉള്ളത്.

Content Highlight: Kasargod in trouble of can’t find the source of Covid patients