രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 35,000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1993 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ഇന്ത്യയിൽ കൊവിഡ് ബാധിച്ചവരുടെ എണ്ണം 35,043 ആയി. ഇന്നലെ മാത്രം 73 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1147 ആയി ഉയർന്നു. ഇതുവരെ 8,889 പേര്‍ക്കു രോഗം ഭേദമായി. രോഗം ഭേദമാകുന്നവരുടെ ശതമാനം 13 ല്‍ നിന്ന് 25.36 ശതമാനമായി ആയി ഉയര്‍ന്നിട്ടുണ്ട്.
രാജ്യത്ത് കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ച മഹാരാഷ്ട്രയിൽ രോഗികളുടെ എണ്ണം പതിനായിരം കടന്നു. ഗുജറാത്തിൽ 4395 പേർക്കാണ് രോഗം ബാധിച്ചത്. കർണാടകത്തിൽ ഇന്നലെ 30 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഡൽഹി മയൂർവിഹാറിലെ സിആർ പിഎഫ് ക്യാമ്പിൽ 12 ജവാന്മാർക്ക് കൂടി കൊവിഡ് ബാധിച്ചു. ഇതോടെ ഇവിടെ രോഗം ബാധിച്ചവരുടെ എണ്ണം 64 ആയി. ഇന്നലത്തെ കണക്കനുസരിച്ച് ആകെ രോഗികളില്‍ 10,498 പേരും മഹാരാഷ്ട്രയിലാണ്. ഗുജറാത്ത് (4082), ഡല്‍ഹി (3439), രാജസ്ഥാന് (2438), മധ്യപ്രദേശ് (2660), തമിഴ്നാട് (2323), ഉത്തര്‍പ്രദേശ് (2203), ആന്ധ്ര (1403), തെലങ്കാന(1012) എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.
content highlights: 73 Covid-19 deaths in the last 24 hours take India’s toll over 1,100