വുഹാനിലെ പരീക്ഷണശാലയിൽ നിന്ന് കൊവിഡിൻ്റെ ഉത്ഭവം; തെളിവുണ്ടെന്ന വാദവുമായി ഡോണാൾഡ് ട്രംപ്

Donald Trump Says Evidence Ties Coronavirus To Wuhan Lab, Threatens Tariffs Against China

കൊവിഡ് മഹാമാരിയുടെ ഉറവിടം വുഹാനിലെ വൈറസ് പരീക്ഷണ ശാലയാണെന്നതിന് തൻ്റെ കെെയ്യിൽ തെളിവുണ്ടെന്ന വാദവുമായി ഡോണാൾഡ് ട്രംപ് രംഗത്ത്. വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ട്രംപിൻ്റെ ആരോപണം. ചൈനയുമായുള്ള വ്യാപാര യുദ്ധം രൂക്ഷമാകുമെന്ന സൂചനയും ട്രംപ് നല്‍കി.

കൊറോണ വൈറസിൻ്റെ ഉറവിടം വുഹാനിലെ വൈറസ് ഗവേഷണശാലയാണെന്നതിന് അടിസ്ഥാമായ തെളിവുകള്‍ തൻ്റെ കൈവശം ഉണ്ടെന്നും എന്നാൽ തെളിവുകള്‍ ഇപ്പോള്‍ വെളിപ്പെടുത്താന്‍ കഴിയില്ലെന്നും ട്രംപ് പറഞ്ഞു. ഈ പശ്ചാത്തലത്തില്‍ ചൈനയുമായുള്ള വ്യാപാര ഇടപടലുകളില്‍ മാറ്റംവരുത്താനിടയുണ്ടോ എന്ന ചോദ്യത്തിന് വ്യത്യസ്തമായ രീതിയില്‍ അത് നടപ്പാക്കുമെന്നും കൂടുതല്‍ ശക്തവും വ്യക്തവുമായ നടപടി ഇക്കാര്യത്തില്‍ ഉണ്ടാകുമെന്നും ട്രംപ് വ്യക്തമാക്കി. ചൈനീസ് ഉല്‍പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ ഉയര്‍ന്ന നികുതി ചുമത്തിയേക്കുമെന്ന സൂചനയാണ് ട്രംപ് നൽകുന്നത്.

അമേരിക്കയും ചൈനയും തമ്മില്‍ ഏറെക്കാലമായി നിലനില്‍ക്കുന്ന വ്യാപാര യുദ്ധം കോവിഡ് 19ൻ്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ വഷളാവുകയാണ്. ഇറക്കുമതി ചെയ്യുന്ന ഉല്‍പന്നങ്ങള്‍ക്ക് മേലുള്ള നികുതി ഇരു രാജ്യങ്ങളും പരസ്പരം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

content highlights: Donald Trump Says Evidence Ties Coronavirus To Wuhan Lab, Threatens Tariffs Against China