ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അന്തരിച്ചു

Mar Mathew Anikuzhikatttil Passes Away

ഇടുക്കി രൂപതയുടെ പ്രഥമ ബിഷപ്പ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ അന്തരിച്ചു. 2003 മുതൽ 2018 വരെ 15 വർഷം ഇടുക്കി രൂപത അധ്യക്ഷൻ ആയിരുന്നു അദ്ദേഹം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിൽവച്ചു പുലര്‍ച്ചെ 1.38 നായിരുന്നു അന്ത്യം. 

ഇടുക്കിയിലെ ഭൂസമരങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന അദ്ദേഹം ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ രക്ഷാധികാരി ആയിരുന്നു. ഇടുക്കിയിലെ കുടിയേറ്റ കർഷകർക്കായി പരസ്യമായി രംഗത്തിറങ്ങിയും ഗാഡ്കിൽ, കസ്തൂരിരംഗൻ റിപ്പോർട്ടുകൾക്കെതിരെ നിർണായക നിലപാടുകളെടുക്കുകയും ചെയ്ത മാത്യു ആനിക്കുഴിക്കാട്ടിൽ 2018 മാർച്ചിലാണ് ഒന്നര പതിറ്റാണ്ടു നീണ്ട തൻ്റെ രൂപതാ അജപാലന ദൗത്യത്തിൽ നിന്നു വിരമിക്കുന്നത്

ഇന്ന് 150ൽ അധികം ഇടവകകളും 198 വൈദികരും രൂപതയ്ക്കു സ്വന്തമായുണ്ട്‌. 1971 മാർച്ച്‌ 15 ന്‌ കുഞ്ചിത്തണ്ണി ഹോളിഫാമിലി പള്ളിയിൽ വച്ചാണ് മാർ മാത്യു പോത്തനാംമൂഴിയിൽ നിന്ന് അദ്ദേഹം പൗരോഹിത്യം സ്വീകരിക്കുന്നത്. കോതമംഗലം സെൻ്റ്‌ ജോർജ്‌ കത്തീഡ്രലിൽ അസി. വികാരിയായാണ് ആദ്യ നിയമനം. കുഞ്ചിത്തണ്ണി ആനിക്കുഴിക്കാട്ടിൽ ലൂക്കാ-ഏലിക്കുട്ടി ദമ്പതികളുടെ 15 മക്കളിൽ മൂന്നാമനാണ് മാർ മാത്യു ആനിക്കുഴിക്കാട്ടിൽ.

content highlights: Mar Mathew Anikuzhikatttil Passes Away