കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന് തുടക്കമിട്ട് മൊബൈല്‍ മെഡിക്കല്‍ സംഘം പ്രവര്‍ത്തനം ആരംഭിച്ചു. നാഷണല്‍ ഹെല്‍ത്ത് മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി. അതേസമയം ഹെല്‍പ്പിങ് ഹാന്‍ഡ്സ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ സഹകരണത്തോടെയാണ് പദ്ധതിയുടെ നടത്തിപ്പ്. നിലവില്‍ ജില്ലയിലുടനീളമുള്ള ക്യാമ്പുകളില്‍ എത്തി ആവശ്യമായ വൈദ്യസഹായവും മരുന്നും ലഭ്യമാക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഡോക്ടര്‍, സ്റ്റാഫ് നേഴ്സ്, ജെ. എച്. ഐ, ഫാര്‍മസിസ്റ്റ് എന്നിവരുള്‍പ്പെടുന്നവരാണ് സംഘത്തിലുള്ളത്. ക്യാമ്പുകളില്‍ മെഡിക്കല്‍ പരിശോധന നടത്തുകയും ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിക്കുന്നുണ്ട്. മൊബൈല്‍ മെഡിക്കല്‍ ടീമിന്റെ ഫ്ലാഗ് ഓഫ് ജില്ലാ കലക്ടര്‍ സാംബശിവ റാവു നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ. വി, ഡെപ്യൂട്ടി കലക്ടര്‍ ഷാമിന് സെബാസ്റ്റ്യന്‍, നാഷണല്‍ ഹെല്‍ത്ത് മിഷന് ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. നവീന്‍ എന്നിവര്‍ പങ്കെടുത്തു.
Content Highlight: Mobile Medical Unit starts working in Calicut