കേരളത്തിന് ഇന്ന് ആശ്വാസം; കൊവിഡ് രോഗികള്‍ ഇല്ല; 9 പേര്‍ രോഗ മുക്തര്‍

തിരുവനന്തപുരം: കേരളത്തിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്ന് ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചില്ല. 9 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതില്‍ നാല് പേര് കാസര്‍ഗോട്ടുകാരാണ്. വാര്‍ത്താ കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

കണ്ണൂര്‍ ജില്ലയില്‍ നിന്നും 4 പേരും എറണാകുളത്ത് ഒരാളുടെയും പരിശോധനാഫലം നെഗറ്റീവ് ആയി. ഇതുവരെ 392 പേര്‍ രോഗമുക്തരായി. 102 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

21,499 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 21,067 പേര്‍ വീടുകളിലും 432 പേര്‍ ആശുപത്രികളിലുമാണ്. രോഗലക്ഷണങ്ങള്‍ ഉള്ള 27,150 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 26,225 സാമ്പിളുകളുടെ പരിശോധനാഫലം നെഗറ്റിവ് ആണ്.

Content Highlight: No Covid cases confirmed today

LEAVE A REPLY

Please enter your comment!
Please enter your name here