മഹാരാഷ്ട്രയിൽ നിന്ന് ഉത്തർപ്രദേശിലേക്ക് തിരിച്ചെത്തിയ 7 അതിഥി തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു

7 UP Migrants Who Returned From Maharashtra Test Positive For COVID-19

മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിലേക്ക് തിരികെയെത്തിയ ഏഴ് അതിഥി തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലുള്ള ഇവർ ഈ ആഴ്ച്ച ആദ്യമാണ് നാട്ടിലേക്ക് തിരിച്ചെത്തുന്നത്. കേന്ദ്ര സർക്കാർ അതിഥി  തൊഴിലാളികൾക്ക് യാത്ര ചെയ്യാൻ അനുമതി നൽകിയിതിന് പിന്നാലെയാണ് ഇവർ മഹാരാഷ്ട്രയിൽ നിന്നും ഉത്തർപ്രദേശിലേക്ക് എത്തിയത്. ക്വാറൻ്റീനിൽ കഴിഞ്ഞവർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്തി ക്വാറൻ്റീനിൽ പാർപ്പിക്കാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു.

യു.പിയിലേക്ക് മടങ്ങിയതിന് ശേഷം കൊവിഡ് പോസിറ്റീവായ അതിഥി തൊഴിലാളികളുടെ ഏറ്റവും വലിയ സംഖ്യയാണിത്. പ്രധാനമന്ത്രി ലോക്ക് ഡൌൺ പ്രഖ്യാപിച്ചതിന് പിന്നാലെ ലക്ഷക്കണക്കിന് അതിഥി തൊഴിലാളികളാണ് രാജ്യത്തിൻ്റെ പല ഭാഗങ്ങളിലായി കുടുങ്ങിക്കിടന്നിരുന്നത്. ഗതാ​ഗത സംവിധാനങ്ങൾ നിലച്ചതോടെ ഇവർ കാൽനടയായി വീട്ടിലേക്ക് മടങ്ങാൻ തുടങ്ങിയിരുന്നു. ഏപ്രിൽ അവസാനത്തോടെയാണ് അതിഥി തൊഴിലാളികൾക്ക് മടങ്ങാൻ കേന്ദ്ര സർക്കാർ സൗകര്യം ചെയ്തത്. ഇതിനോടകം നിരവധി തൊഴിലാളികൾ രാജ്യത്തിൻ്റെ വിവിധ ഭാ​ഗങ്ങളിൽ നിന്നായി ട്രെയിൻ വഴി യാത്ര തിരിച്ചിട്ടുണ്ട്.

content highlights: 7 UP Migrants Who Returned From Maharashtra Test Positive For COVID-19