സംസ്ഥാനത്ത് പുതുതായി രണ്ട് ജില്ലകള്‍ കൂടി ഗ്രീന്‍ സോണില്‍ ഉള്‍പ്പെട്ടു. നിലവില്‍ കൊവിഡ് രോഗികള്‍ ഇല്ലാത്ത തൃശ്ശൂര്‍, ആലപ്പുഴ ജില്ലകള്‍ ആണ് ഗ്രീന്‍ സോണില്‍ പുതുതായി ഉള്‍പ്പെട്ടത്. നേരത്തെ എറണാകുളവും വയനാടും ഗ്രീന്‍ സോണില്‍ ആയിരുന്നു. എന്നാല്‍ വയനാട്ടില്‍ പുതുതായി ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വയനാടിനെ ഓറഞ്ച് സോണിലേക്ക് ഉൾപ്പെടുത്തി. 32 ദിവസങ്ങള്‍ക്ക് ശേഷമാണ് വയനാട്ടില്‍ പുതിയ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
21 ദിവസമായി പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യാത്ത ജില്ലകളാണ് ഗ്രീൻ സോണിൽ ഉൾപ്പെടുക. കണ്ണൂരും കോട്ടയവും റെഡ് സോണില്‍ തുടരും. കാസർകോട്, ഇടുക്കി, കോഴിക്കോട്, കൊല്ലം, പാലക്കാട്, പത്തനംതിട്ട, മലപ്പുറം, തിരുവനന്തപുരം, വയനാട് ജില്ലകളാണ് ഓറഞ്ച് സോണിൽ. രാജ്യത്താദ്യമായി കൊവിഡ് കേസ് സ്ഥിരീകരിച്ച തൃശൂര്‍ ജില്ല കൊവിഡ് തീവ്രത ഏറ്റവും കുറഞ്ഞ ഗ്രീൻ സോണിലാണ്. കഴിഞ്ഞ മാസം 8നാണ് ജില്ലയിൽ അവസാനമായി കൊവിഡ് സ്ഥിരീകരിച്ചത്. 24 ദിവസമായി ജില്ലയിൽ പുതിയ കേസുകളില്ല. ഏപ്രിൽ 19ന് ജില്ലയിലെ അവസാന രോഗിയും ആശുപത്രി വിട്ടു. ജില്ലയിൽ ഹോട്സ്പോട്ടുകളും നിലവിൽ ഇല്ല.
content highlights: Different zones in Kerala announced on the basis of covid cases