ഡല്‍ഹിയില്‍ നാല് പോലീസുകാര്‍ക്ക് കൂടി കോവിഡ്: കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം 45 ആയി

ഡല്‍ഹി: ഡല്‍ഹിയില്‍ നാല് പോലീസുകാര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച പോലീസുകാരുടെ എണ്ണം 45 ആയി.

കോവിഡ് സ്ഥിരീകരിച്ച പോലീസുകാരില്‍ രണ്ടു പേര്‍ തബ്ലീഗ് കേസിലെ ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിലുള്ളവരാണ്. രോഗം സ്ഥിരീകരിച്ചവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, ജോലി ചെയ്യാതെ വീട്ടിലിരിക്കാന്‍ കൊറോണ രോഗിയുമായി സമ്പര്‍ക്കമുണ്ടായെന്ന് കള്ളം പറഞ്ഞ മൂന്ന് പോലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍. ഡല്‍ഹി മെട്രോയൂണിറ്റിലെ പോലീസുകാരാണ് അതിബുദ്ധികാണിച്ച് കുഴപ്പത്തിലായത്. കോവിഡ് ബാധിച്ച സഹപ്രവര്‍ത്തകനുമായി സമ്പര്‍ക്കം ഉണ്ടായിരുന്നെന്നാണ് മേലധികാരികളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്. ശാസ്ത്രിപാര്‍ക്ക് പോലീസ് സ്റ്റേഷനിലെ എസ്ഐക്ക് കഴിഞ്ഞ ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ ഡ്യൂക്ക് നിയോഗിച്ച മൂവരും എസ്ഐയുമായി ഒന്നിച്ച് പ്രവര്‍ത്തിക്കേണ്ടിവന്നെന്നും അതിനാല്‍ വീട്ടില്‍ നിരീക്ഷണത്തില്‍ പോകണമെന്നും മേലധികാരികള്‍ക്ക് കത്ത് അയച്ചു. മെഡിക്കല്‍ ലീവ് വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്.

Content Highlight: Four more cops confirmed Covid in Delhi