24 മണിക്കൂറിനിടെ 27 പേർക്ക് കൊവിഡ്; ജമ്മു കാശ്മീരിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 666 പേർക്ക്

J&K reports 27 new Covid-19 cases, UT tally stands at 666

ജമ്മു കശ്മീരില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 27 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 666 ആയി. കൊവിഡ് സ്ഥിരീകരിച്ച 27 പേരിൽ 25 പേരും കശ്മീര്‍ മേഖലയില്‍ നിന്നാണ്. രണ്ട് പേര്‍ ജമ്മുവില്‍ നിന്നും. ജമ്മുകശ്മീര്‍ ആരോഗ്യവകുപ്പാണ് ഇക്കാര്യം അറിയിച്ചത്. 

ഇതുവരെ സ്ഥിരീകരിച്ച 666 കേസുകളിൽ 606 കേസുകൾ കാശ്മീരിൽ നിന്നും 60 കേസുകൾ ജമ്മുവിൽ നിന്നുമാണ്. ഇവരിൽ 254 പേർക്ക് രോഗം ഭേദമായി. ഇതില്‍ 404 പേര്‍ക്ക് രോഗം ഭേദമായിട്ടില്ല. മൂന്ന് സ്ത്രീകൾ ഉൾപ്പടെ 8 പേരാണ് കൊവിഡ് ബാധിച്ച് ജമ്മു കാശ്മീരിൽ മരിച്ചത്. 71,800 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. ഇതിൽ 8430 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.  

content highlights: J&K reports 27 new Covid-19 cases, UT tally stands at 666