കേരളത്തിൽ മദ്യശാലകള്‍ തൽക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനം. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനമായത്. മുഖ്യമന്ത്രിയാണ് ഈ നിര്‍ദേശം യോഗത്തില്‍ വച്ചത്. മദ്യശാലകൾ തുറന്നാൽ തിരക്ക് അനിയന്ത്രിതമായേക്കുമെന്നും രോഗവ്യാപനം ഉണ്ടാകുമെന്നും യോഗം വിലയിരുത്തി.
മദ്യശാലകൾ തുറക്കാൻ ഇന്നലെ കേന്ദ്രം അനുമതി നൽകിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ചു ചേർത്ത ആരോഗ്യവകുപ്പ് ചീഫ് സെക്രട്ടറിമാരുടെ യോഗത്തിലാണ് ബിവറേജസ് ഔട്ട്‌ലറ്റുകള്‍ തുറക്കേണ്ടെന്ന് തീരുമാനിച്ചത്. രോഗം നിയന്ത്രണ വിധേയമല്ലാത്തതിനാൽ മദ്യശാലകൾ തുറക്കേണ്ടതില്ലെന്ന നിലപാടിലേക്ക് യോഗം എത്തിച്ചേരുകയായിരുന്നു.
content highlights: Liquor shops in Kerala won’t open for now; directs CM