മഹാരാഷ്ട്ര പാൽഘർ ആൾക്കൂട്ടക്കൊലപാതക കേസിലെ പ്രതികളിലൊരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. കേസിൽ ജയിലിൽ കഴിയുന്ന 55 വയസുകാരനാണ് കൊവിഡ് സ്ഥിരികരിച്ചത്. പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളോടൊപ്പം ലോക്കപ്പിൽ കഴിഞ്ഞ 20 കൂട്ടുപ്രതികളെ നിരീക്ഷണത്തിലാക്കി. രോഗിയായ പ്രതിയുമായി സമ്പർക്കത്തിൽവന്ന 12 പൊലീസുകാർക്കും കൊവിഡ് പരിശോധന നടത്തും.
ഗുജറാത്ത് അതിര്‍ത്തി ഗ്രാമമായ കാസയിൽ കഴിഞ്ഞ ഏപ്രിൽ പതിനാറിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കാറിൽ സഞ്ചരിക്കുകയായിരുന്ന രണ്ട് സന്യാസിമാരേയും ഡ്രെെവറേയും മോഷ്ടാക്കൾ എന്നാരോപിച്ച് ആൾക്കൂട്ടം മർദിച്ച് കൊന്നു. കേസിൽ ഇതുവരെ 115 പേർ അറസ്റ്റിലായിട്ടുണ്ട്. ഏപ്രില്‍ 18 ന് എല്ലാവര്ക്കും ആദ്യഘട്ടത്തില്‍ കൊവിഡ് പരിശോധന നടത്തിയിരുന്നതായി അധികൃതര്‍ അറിയിച്ചു. ആ സമയത്ത് എല്ലാവര്ക്കും ഫലം നെഗറ്റീവായിരുന്നു. രണ്ടാമതും ടെസ്റ്റ് ചെയ്തതിലാണ് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്.
content highlights: Maharashtra man Held in Palghar Lynching Case Tests Positive for Coronavirus